ഉത്തർപ്രദേശില്‍ വർഷങ്ങളായി ദിവസ വേതനക്കാരായി ജോലി ചെയ്യുന്നവരുടെ സേവനം ഉടൻ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി ഉത്തരവിട്ടു.2002 മുതല്‍ മുൻകാല പ്രാബല്യത്തോടെ ഇവരുടെ സേവനം സ്ഥിരപ്പെടുത്തി, എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്നും കോടതി വ്യക്തമാക്കി.തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമനത്തില്‍ ഒഴിവുകള്‍ ഇല്ലെങ്കില്‍ സൂപ്പർ ന്യൂമററി തസ്തികകള്‍ (Supernumerary posts) സൃഷ്ടിച്ചെങ്കിലും ഇവരെ സ്ഥിരപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.ക്ലാസ് III (ഡ്രൈവർ), ക്ലാസ് IV (പിയൂണ്‍/അറ്റൻഡന്റ്/ഗാർഡ്) എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്നവർക്കാണ് ഈ വിധി ബാധകമാകുക. സ്ഥിരപ്പെടുത്തിയ ശേഷം ഇവർക്ക് സാധാരണ ശമ്ബള സ്കെയിലിലെ ഏറ്റവും കുറഞ്ഞ ശമ്ബളം നല്‍കണം. അവസാനമായി വാങ്ങിയ ശമ്ബളം ഇതിലും കൂടുതലാണെങ്കില്‍ ആ തുക നല്‍കണമെന്നും കോടതി കൂട്ടിച്ചേർത്തു.സേവനം സ്ഥിരീകരിക്കുന്ന തീയതി മുതല്‍ സീനിയോറിറ്റിയും സ്ഥാനക്കയറ്റവും പരിഗണിക്കണമെന്നും വിധിയില്‍ പറയുന്നു. ധരം സിങ് & ഓറസ് v. സ്റ്റേറ്റ് ഓഫ് യു.പി & അൻർ എന്ന കേസിലാണ് ഈ സുപ്രധാന വിധി.
Related Posts
ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ ജാമ്യഹർജി വാദം കേൾക്കുന്നത് മാറ്റി, മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു
- law-point
- February 3, 2026
- 0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവര് സമർപ്പിച്ച ജാമ്യഹർജി കൊല്ലം വിജിലൻസ് […]
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി
- law-point
- July 30, 2025
- 0
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി.കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതിരുന്ന […]
Tech Giant Releases Highly Anticipated Software Update
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
