ശബരിമല സ്വർണക്കൊള്ളയില്‍ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസിന്റെ ഹർജി തള്ളി സുപ്രീംകോടതി.തനിക്കെതിരായി ഹൈക്കോടതിയില്‍ ഉയർന്ന പരാമർശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ശങ്കർദാസ് സുപ്രീംകോടതിയെ സമീപിച്ചത്. ബോർഡംഗമെന്ന നിലയില്‍ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാന ഉത്തരവാദിത്തമുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ശങ്കർദാസിന്റെ ഹർജി തള്ളിയത്. കേസില്‍ അറസ്റ്റിലായ പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കുമ്ബോഴുള്ള അംഗമായിരുന്നു ശങ്കർദാസ്. മുൻകൂർ ജാമ്യത്തിനായി കീഴ്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു.
‘സ്വര്‍ണക്കൊള്ളയില്‍ ഉത്തരവാദിത്തമുണ്ട്’; മുൻ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസിന്റെ ഹര്‍ജിക്കെതിരെ സുപ്രീംകോടതി
