പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് ബലാല്‍സംഗമല്ലെന്നും പോക്സോ നിയമപ്രകാരമുള്ള ലൈംഗിക അതിക്രമമാണെന്നും സുപ്രിംകോടതി.ഇത്തരം സ്പര്‍ശനം ഭാരതീയ ന്യായ സംഹിതയിലെ ബലാത്സംഗമോ പോക്സോ നിയമത്തിലെ ബലാല്‍സംഗമോ ആവില്ലെന്നും മറിച്ച് പോക്സോയിലെ തീവ്രമായ ലൈംഗികാതിക്രമം എന്ന കുറ്റത്തിനും ഭാരതീയ ന്യായ സംഹിതയിലെ സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍ എന്ന കുറ്റത്തിനും തുല്യമാകുമെന്നാണ് കോടതി വിശദീകരിച്ചത്. പെണ്‍കുട്ടിയെ സ്പര്‍ശിച്ചതിന് ബലാല്‍സംഗക്കുറ്റം ചുമത്തി 20 വര്‍ഷം തടവിന് ശിക്ഷിച്ച ലക്ഷമണ് ജംഗഡെ എന്നയാളുടെ അപ്പീല്‍ പരിഗണിക്കുമ്ബോഴാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.ഈ കേസിലെ ഇര 12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയായിരുന്നു. പ്രതി ഇരയുടെ ശരീരഭാഗങ്ങളിലും അതേസമയം തന്നെ സ്വന്തം ശരീരത്തിലും സ്പര്‍ശിച്ചുവെന്നാണ് കേസ് രേഖകള്‍ പറയുന്നതെന്ന് കോടതി പറഞ്ഞു. അതിനാല്‍, ബലാല്‍സംഗക്കുറ്റം നിലനില്‍ക്കില്ല. ബലാല്‍സംഗം നടന്നെന്ന് ഇരയോ മെഡിക്കല്‍ റിപോര്‍ട്ടോ കുടുംബമോ പറയുന്നില്ല. എന്നിട്ടും ബലാല്‍സംഗത്തിന് ശിക്ഷിച്ച വിചാരണക്കോടതി വിധി അപലപനീയമാണ്. അതിനാല്‍, ശിക്ഷ ഏഴുവര്‍ഷം തടവായി കുറയ്ക്കുകയാണെന്നും പിഴയായി അരലക്ഷം രൂപ അടക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
Related Posts
സുപ്രീം കോടതി ഉത്തരവ് ശരിവച്ചതുകൊണ്ട് ഹൈക്കോടതിയുടെ കോടതിയലക്ഷ്യ അധികാരപരിധി നഷ്ടപ്പെട്ടിട്ടില്ല: സുപ്രീം കോടതി
- law-point
- February 28, 2026
- 0
സുപ്രീം കോടതി ഉത്തരവിനെ ശരിവയ്ക്കുന്ന സുപ്രീം കോടതി ഉത്തരവുമായി ലയിപ്പിച്ചിട്ടുണ്ടെങ്കിൽ പോലും, ഹൈക്കോടതിയുടെ […]
പൊതു ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യാത്ത സൊസൈറ്റികള്ക്കെതിരെയും കേസ് നിലനില്‍ക്കുമെന്ന് സുപ്രീം കോടതി
- law-point
- August 10, 2025
- 0
രജിസ്റ്റർ ചെയ്യാത്ത സൊസൈറ്റികളെയും ചില പ്രത്യേക സാഹചര്യങ്ങളില്‍ ‘നിർമ്മിത ട്രസ്റ്റ്’ (constructive trust) […]
ആർബിട്രേറ്ററുടെ ഉത്തരവ് കാലഹരണപ്പെട്ടതിന് ശേഷം പാസാക്കിയ വിധി കോടതി സമയം നീട്ടി നൽകിയാൽ അസാധുവാകില്ല: സുപ്രീം കോടതി
- law-point
- February 3, 2026
- 0
ശ്രദ്ധേയമായ ഒരു സംഭവവികാസത്തിൽ, സെക്ഷൻ 29A പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന നിയമപരമായ കാലയളവിനപ്പുറം ഒരു […]
