രാജ്യത്തെ പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വികള്‍ പ്രവർത്തനരഹിതമാണെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത പൊതുതാല്‍പര്യ ഹർജി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിക്കുന്നതിനായി പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്ന് 2018ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.ഈ മാസം നാലിനാണ് കോടതി സ്വമേധയാ പൊതുതാല്‍പര്യ ഹരജി രജിസ്റ്റർ ചെയ്തത്. എട്ട് മാസത്തിനിടെ പൊലീസ് കസ്റ്റഡിയില്‍ 11 പേർ മരിച്ചതായുള്ള മാധ്യമവാർത്ത ശ്രദ്ധയില്‍പെട്ടതിനെ തുടർന്നായിരുന്നു കോടതി ഇടപെട്ടത്.സി.സി.ടി.വി സംവിധാനങ്ങളില്‍ രാത്രി കാഴ്ചയും ഓഡിയോ, വിഡിയോ ദൃശ്യങ്ങളും ഉണ്ടായിരിക്കണമെന്നും കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും ഡാറ്റ സൂക്ഷിക്കണമെന്നും മുൻ ഉത്തരവില്‍ സുപ്രീംകോടതി പറഞ്ഞിരുന്നു. സി.ബി.ഐ, ഇ.ഡി, എൻ.ഐ.എ അന്വേഷണ ഏജൻസികളുടെ ഓഫിസുകളില്‍ കാമറകളും റെക്കോഡിങ് ഉപകരണങ്ങളും സ്ഥാപിക്കാൻ 2020 ഡിസംബറില്‍ സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.
Related Posts
വിദ്വേഷ പ്രസംഗം; ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരായ അന്വേഷണം സുപ്രീം കോടതി ഉപേക്ഷിച്ചു
- law-point
- June 9, 2025
- 0
ന്യൂഡൽഹി : വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് വിദ്വേഷ പ്രസംഗം […]
നീറ്റ് പിജിയുടെ സുതാര്യത സംബന്ധിച്ച വാദം കേള്‍ക്കല്‍ സുപ്രീം കോടതി വീണ്ടും രണ്ടാഴ്ചത്തേക്ക് മാറ്റി
- law-point
- September 14, 2025
- 0
നീറ്റ് പിജിയുടെ സുതാര്യത സംബന്ധിച്ച വാദം കേള്‍ക്കല്‍ സുപ്രീം കോടതി വീണ്ടും രണ്ടാഴ്ചത്തേക്ക് […]
തനിക്ക് ഏഴ്, മകള്‍ക്ക് മൂന്ന് ലക്ഷം; പ്രതിമാസ ജീവനാംശം ഉയര്‍ത്തണമെന്ന് ഷമിയുടെ മുന്‍ ഭാര്യ
- law-point
- November 8, 2025
- 0
പ്രതിമാസ ജീവനാംശ തുക ഉയര്‍ത്തണമെന്ന ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യയുടെ ഹര്‍ജിയില്‍ […]
