വ്യാജ കേസുകളില്‍ മുൻ ഭര്‍ത്താവിനെ ജയിലിലടച്ചു: ഐപിഎസ് ഉദ്യോഗസ്ഥയെ വിമര്‍ശിച്ച്‌ സുപ്രീം കോടതി

ഡല്‍ഹി: ബലാത്സംഗം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകള്‍ ചുമത്തി മുന്‍ ഭര്‍ത്താവിനും കുടുംബത്തിനും നേരിടേണ്ടി വന്ന ‘ശാരീരികവും മാനസികവുമായ ആഘാതത്തിന്’ നിരുപാധികം പരസ്യമായി മാപ്പ് പറയാന്‍ ഐപിഎസ് ഉദ്യോഗസ്ഥയോടും മാതാപിതാക്കളോടും നിര്‍ദ്ദേശിച്ച്‌ സുപ്രീം കോടതി.കേസുകള്‍ അതത് അധികാരപരിധിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരു കക്ഷികളും സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 498 എ (ഗാര്‍ഹിക പീഡനം), 307 (കൊലപാതകശ്രമം), 376 (ബലാത്സംഗം) എന്നിവ ഉള്‍പ്പെടെ ആറ് വ്യത്യസ്ത ക്രിമിനല്‍ പരാതികള്‍ സ്ത്രീ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.വിവാഹമോചനത്തിന് അപേക്ഷിച്ച ഭര്‍ത്താവിനെ 109 ദിവസം ജയിലിലടച്ചു, അതേസമയം പിതാവ് 103 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞു.’അവര്‍ അനുഭവിച്ച ദുരിതത്തിന് ഒരു തരത്തിലും പരിഹാരം കാണാനോ നഷ്ടപരിഹാരം നല്‍കാനോ കഴിയില്ല,’ ധാര്‍മ്മിക പരിഹാരമായി പൊതുജനങ്ങളോട് ക്ഷമാപണം നടത്തണമെന്ന് ബെഞ്ച് നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *