സ്ത്രീധനപീഡന വാര്‍ത്തകള്‍ കാറ്റിനേക്കാള്‍ വേഗത്തിലാണ് പടരുന്നതെന്ന് സുപ്രീം കോടതി. സ്ത്രീധനത്തിന്റെ പേരില്‍ മരുമകളെ ക്രൂരമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മായിയമ്മയെ കുറ്റവിമുക്തയാക്കിയാണ് കോടതിയുടെ നിരീക്ഷണം.സ്ത്രീക്ക് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധിക്കെതിരായ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍വി അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. മകള്‍ സ്ത്രീധനത്തിന്റെ പേരില്‍ ഉണ്ടായ പീഡനത്തിലാണ് മരിച്ചതെന്ന യുവതിയുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ ഐപിസി സെക്ഷന്‍ 498 എ പ്രകാരമാണ് അമ്മായിയമ്മയ്ക്കെതിരെ കേസെടുത്തത്.കേസില്‍ സാക്ഷിയായി വിസ്തരിക്കപ്പെട്ട ഇവരുടെ അയല്‍വാസി, യുവതിയുടെ ഭര്‍ത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് മൊഴി നല്കി. നാല് ചുവരുകള്‍ക്കുളളില്‍ നടന്ന സംഭവമായതിനാല്‍ അവര്‍ക്ക് നിരാകരിക്കാന്‍ കഴിയില്ലെന്ന് കരുതി വിചാരണ കോടതിയും ഹൈക്കോടതിയും തെളിവുകള്‍ തളളിക്കളയുകയായിരുന്നു. മരുമകള്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്ത കാറ്റിനേക്കാള്‍ വേഗത്തിലാണ് പടരുന്നത്’-സുപ്രീം കോടതി പറഞ്ഞു.2001 ജൂണിലാണ് മകളെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പരാതി നല്‍കിയത്. മരിക്കുന്ന സമയത്ത് യുവതി ഗര്‍ഭിണിയായിരുന്നെന്നും സ്ത്രീധനത്തിന്റെ പേരില്‍ അമ്മായിയമ്മ ഉപദ്രവിക്കാറുണ്ടെന്ന് യുവതി കുടുംബത്തോട് പറഞ്ഞിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഈ സമയം യുവതിയുടെ ഭര്‍ത്താവ് നഗരത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. കേസില്‍ യുവതിയുടെ ഭര്‍തൃപിതാവിനെയും മാതാവിനെയും ഭര്‍തൃസഹോദരനെയും പ്രതിചേര്‍ത്തു. വിചാരണാക്കോടതി ഭര്‍തൃപിതാവിനെയും സഹോദരനെയും കുറ്റവിമുക്തരാക്കിയെങ്കിലും സ്ത്രീധനപീഡനം മൂലം യുവതി ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തി. വിചാരണാകോടതി വിധിക്കെതിരെ അവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി കീഴ്ക്കോടതി വിധി ശരിവെച്ചു. ഇതോടെയാണ് അവര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Related Posts
എൻ.ഡി.പി.എസ് കേസുകളില്‍ ജാമ്യം കടുപ്പിച്ചു: ദീര്‍ഘകാല കസ്റ്റഡി ഇനി ഒറ്റയ്ക്ക് രക്ഷയാകില്ല; സുപ്രീം കോടതി
- law-point
- November 14, 2025
- 0
മയക്കുമരുന്ന് കേസുകളിലെ ജാമ്യവ്യവസ്ഥകളില്‍ സുപ്രീം കോടതി നിർണ്ണായകമായ വ്യക്തത വരുത്തി. വാണിജ്യ അളവിലുള്ള […]
പ്രത്യേകമായി താമസം: വിവാഹമോചനത്തിന് പര്യാപ്തമായ കാരണമല്ലെന്ന് സുപ്രീംകോടതി
- law-point
- November 27, 2025
- 0
ഭാര്യാഭർത്താക്കന്മാർ പ്രത്യേകമായി താമസിക്കുന്നുവെന്നത് വിവാഹമോചനം അനുവദിക്കാൻ പര്യാപ്തമായ കാരണമല്ലെന്ന് സുപ്രീംകോടതി.ഉത്തരാഖണ്ഡില്‍ നിന്നുള്ള കേസിലാണ് […]
ബിഹാര്‍ വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
- law-point
- November 4, 2025
- 0
ബിഹാർ നിയമസഭാ വോട്ടെടുപ്പിൻ്റെ ആദ്യഘട്ടം മറ്റാന്നാള്‍ നടക്കാനിരിക്കെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ […]
