18 മാസത്തെ വിവാഹജീവിതത്തിനുശേഷം കോടികള്‍ ജീവനാംശം ആവശ്യപ്പെട്ട യുവതിക്കു രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി.എം.ബി.എ. വിദ്യാഭ്യാസമുള്ള നിങ്ങള്‍ എന്തുകൊണ്ടാണ് ജോലി ചെയ്യാത്തത്’ കോടതി ആരാഞ്ഞു.18 മാസത്തെ വിവാഹജീവിതത്തിനുശേഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി ജീവനാംശത്തിനായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. മുംബൈയില്‍ വീട്, 12 കോടി ജീവനാംശം എന്നിവയ്‌ക്കുപുറമേ ബി.എം.ഡബ്ല്യു. കാറും വേണമെന്ന യുവതിയുടെ ആവശ്യമാണ് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്‌റ്റിസ് ബി.ആര്‍. ഗവായിയെ ചൊടിപ്പിച്ചത്.നിങ്ങളുടെ വിവാഹം വെറും 18 മാസത്തേക്ക് ആയിരുന്നു. നിങ്ങള്‍ മുംബൈയില്‍ ആവശ്യപ്പെട്ട വീട് കല്‍പ്പതാരുവിലാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ബി.എം.ഡബ്ല്യുവും വേണോ? എന്നു ചീഫ് ജസ്‌റ്റിസ് ചോദിച്ചു.
കോടികള്‍ ജീവനാംശം ആവശ്യപ്പെട്ടു; യുവതിയെ വിമര്‍ശിച്ച് സുപ്രീം കോടതി
