ദില്ലി; സാക്ഷി ടിവിയിലെ മാധ്യമപ്രവർത്തകന്റെ അറസ്റ്റ് റദ്ദാക്കി സുപ്രീംകോടതി ഉത്തരവ്.ചർച്ചയ്ക്ക് എത്തിയ പാനലിസ്റ്റ് മോശം പരാമർശം നടത്തിയതിന് വാർത്താവതാരകൻ ഉത്തരവാദിയല്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.ആന്ധ്രാപ്രദേശിലെ സാക്ഷി ടിവിയുടെ വാർത്താവതാരകൻ കെ ശ്രീനിവാസ റാവുവിനെയാണ് കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.ആന്ധ്രയുടെ തലസ്ഥാനമായ അമരാവതി ലൈംഗികത്തൊഴിലാളികളുടെ കേന്ദ്രമെന്ന് ചർച്ചയിൽ സംസാരിച്ച പാനലിസ്റ്റ് പറഞ്ഞിരുന്ന ചർച്ചയ്ക്ക് എത്തിയ രാഷ്ട്രീയ നിരീക്ഷകൻ വിവിആർ കൃഷ്ണം രാജുവാണ് ഈ പരാമർശം നടത്തിയത്.ഇതിന്റെ പേരിലാണ് ശ്രീനിവാസ റാവുവിനെ അറസ്റ്റ് ചെയ്തത്.
മാധ്യമപ്രവർത്തകന്റെ അറസ്റ്റ് റദ്ദാക്കി സുപ്രീംകോടതി
