മണിപ്പൂരില്‍ കലാപ ബാധിതര്‍ താമസിക്കുന്ന കൃാമ്പുകളില്‍ സന്ദര്‍ശനം നടത്തി സുപ്രീം കോടതി ജഡ്ജിമാര്‍

ഇംഫാല്‍: മണിപ്പൂരിലെ കലാപബാധിത മേഖലകളിലെ സാഹചര്യം വിലയിരുത്തുന്നതിനായി സൂപ്രീം കോടതി ജഡ്ജിമാരുടെ പ്രതേൃക സംഘം ഇംഫാലില്‍ സന്ദര്‍ശനം ആരംഭിച്ചു. മണിപ്പൂര്‍ കലാപ ബാധിതര്‍ താമസിക്കുന്ന ചുരാചന്ദ്പൂര്‍ ജില്ലയിലെ ക്യാമ്പുകള്‍ സുപ്രീം കോടതി ജഡ്ജിമാരുടെ സംഘം സന്ദര്‍ശിക്കുന്നുണ്ട്. ജസ്റ്റിസ് ബി.ആര്‍. ഗവായിയൂടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ സംഘം കലാപ ബാധിതര്‍ക്ക് നിയമസഹായം ലഭൃമാക്കുന്നതിനെ സംബന്ധിച്ചും ചര്‍ച്ച നടത്തും. നാം ഇതിനെയെല്ലാം അതിജീവിക്കുമെന്ന് ജസ്റ്റിസ് ഗവായ് ദുരന്തബാധിതരോട് പറഞ്ഞു. ബിഷ്ണുപൂരിലെ മൊയ്‌റാങ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലും ജഡ്ജിമാര്‍ സന്ദര്‍ശിച്ചു.ജസ്റ്റിസ് ഗവായിക്ക് പുറമെ, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, എം.എം.സുന്ദരേശ്, കെ വി വിശ്വനാഥ് എന്നിവരാണ് മണിപ്പുര്‍ സന്ദര്‍ശിച്ചത് . സംഘത്തിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് എന്‍ കോടേശ്വര്‍ സിങ് ചുരാചന്ദ്പൂര്‍ സന്ദര്‍ശിച്ചില്ല. എന്നാല്‍ ബിഷ്ണുപൂര്‍ ജില്ലയില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. മെയ്‌തേയ് സമുദായാംഗമായ ജസ്റ്റിസ് കോടേശ്വര്‍സിങ് കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂര്‍ സന്ദര്‍ശിച്ചാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 2023 മേയ് മാസം ആരംഭിച്ച മണിപ്പൂര്‍ കലാപത്തിന്റെ ഭാഗമായി ഇതുവരെ 250 പേരാണ് മരിച്ചത്. ആയിരക്കണക്കിന് പേര്‍ സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്ത സാഹചര്യമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *