ന്യൂഡല്‍ഹി: ആരാധനാലയ നിയമത്തിനെതിരായി സമര്‍പ്പിച്ച പുതിയ ഹർജി തള്ളി സുപ്രീം കോടതി. 1992ലെ ആരാധനാലയ നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികളുണ്ടെന്നും ഈ വിഷയത്തില്‍ ഒന്നിലധികം നടപടികള്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ആരാധനാലയ നിയമത്തിനെതിരായ പുതിയ ഹർജികള്‍ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഹർജി. മറ്റ് ഹർജികളോട് സമാനമായ ഹരജിയാണിതെന്നും ഒരേ ഹർജികളും അപേക്ഷകളും ഫയല്‍ ചെയ്യുന്നത് നിര്‍ത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്.