പഞ്ചാബ് സർക്കാരിനെതിരായ കോടതിയലക്ഷ്യ ഹർജി തള്ളി സുപ്രീംകോടതി

ചണ്ഡീഗഡ്: ശംഭു, ഖനൗരി അതിർത്തികളിൽ പ്രതിഷേധിച്ച കർഷകരെ നീക്കം ചെയ്തതിന് പഞ്ചാബ് സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.മാർച്ച് 19 ന് മൊഹാലിയിൽ കേന്ദ്ര പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങുമ്പോൾ സർവാൻ സിങ് പന്ദേർ, ദല്ലേവാൾ എന്നിവരുൾപ്പെടെയുള്ള കർഷക നേതാക്കളെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശംഭു, ഖനൗരി പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് കർഷകരെ ഒഴിപ്പിക്കുകയും ചെയ്തു.

കോടതിയലക്ഷ്യ ഹർജി തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് ജസ്റ്റിസ് കാന്ത് ഹർജിക്കാരനോട് പറഞ്ഞതിനെ തുടർന്ന് ഹരജി പിൻവലിച്ചു. അതേസമയം സംസ്ഥാനം പ്രതിഷേധക്കാരെ ഒഴിപ്പിക്കുകയും മാസങ്ങളായി തടസപ്പെട്ടിരുന്ന ദേശീയപാത വാഹനഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തതായി പഞ്ചാബ് അഡ്വ. ജനറൽ ഗുർമീന്ദർ സിങ് ബെഞ്ചിനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *