ജസ്റ്റിസ് സൂര്യകാന്തിനെ പിൻഗാമിയായി ശുപാർശ ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്തിനെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി. കേന്ദ്ര സർക്കാരിനാണ് ഇതുസംബന്ധിച്ചുള്ള ശുപാർശ കത്ത് ചീഫ് ജസ്റ്റിസ് കൈമാറിയത്. നവംബർ 23-ന് ചീഫ് ജസ്റ്റിസ് ബിആർ ഗവായുടെ കാലാവധി അവസാനിക്കും.

കഴിഞ്ഞ ദിവസം പിൻഗാമി ആരാകണമെന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ചീഫ് ജസ്റ്റിസിൽ നിന്ന് അഭിപ്രായം തേടിയിരുന്നു. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിന്റ ശുപാർശ അനുസരിച്ചാണ് പുതിയ ചീഫ് ജസ്റ്റിസിനെ തിരഞ്ഞെടുക്കുന്നത്. ശുപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയാൽ നവംബർ 24-ന് ജസ്റ്റിസ് കാന്ത് രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കും.

Leave a Reply

Your email address will not be published. Required fields are marked *