ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് വിവാഹത്തിനും സുരക്ഷയ്ക്കുമായി സുപ്രീം കോടതിയിലെത്തിയ കമിതാക്കളുടെ കഥ കേട്ട് അമ്പരന്ന് കോടതി. സുപ്രീം കോടതി നേരിട്ട് വിവാഹം നടത്തിക്കൊടുക്കുമെന്നും ചീഫ് ജസ്റ്റിസിന്റെ വസതിയിൽ അഭയം ലഭിക്കുമെന്നുമുള്ള ഓൺലൈൻ പ്രചാരണങ്ങൾ വിശ്വസിച്ചാണ് ഇരുവരും കോടതി പാർക്കിങ്ങിലെത്തിയത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് അഭിഭാഷക ഈ വിഷയം ബോധിപ്പിച്ചത്.വീട്ടുകാരുടെ ഭീഷണിയും ഒളിച്ചോട്ടവുംബിഹാറിൽ നിന്നുള്ള 19 വയസ്സുകാരിയും ഉത്തർപ്രദേശുകാരനായ 22 വയസ്സുകാരനുമാണ് സംരക്ഷണം തേടി തലസ്ഥാനത്തെത്തിയത്.പ്രണയത്തെ എതിർത്ത പെൺകുട്ടിയുടെ വീട്ടുകാർ അവളെ തൂക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.തുടർന്ന് നാടുവിട്ട ഇവർ സുപ്രീം കോടതി പരിസരത്തെത്തിയാൽ ഉടനടി സംരക്ഷണം ലഭിക്കുമെന്ന സോഷ്യൽ മീഡിയ വീഡിയോകൾ കണ്ട് ഇവിടെയെത്തുകയായിരുന്നു.കോടതി പാർക്കിങ്ങിൽ വെച്ചാണ് കമിതാകളെ ഒരു അഭിഭാഷക കണ്ടെത്തുന്നത്.
റീൽസ് വിശ്വസിച്ച് വിവാഹം കഴിക്കാൻ സുപ്രീം കോടതിയിൽ കമിതാക്കൾ; അമ്പരന്ന് ജസ്റ്റിസുമാർ, സംരക്ഷണം നൽകാൻ നിർദ്ദേശം
