സിൻഡിക്കേറ്റ് യോഗം ചേരാൻ കഴിയുന്നില്ല,കേരള സാങ്കേതിക സര്‍വകലാശാല വിസിയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സിൻഡിക്കേറ്റ് യോഗം ചേരാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.ശിവപ്രസാദ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.നസിൻഡിക്കേറ്റില്‍ പങ്കെടുക്കേണ്ട സുപ്രധാന സർക്കാർ വകുപ്പ് മേധാവികള്‍ മനപ്പൂർവ്വം പങ്കെടുക്കുന്നില്ല എന്ന് എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. ശിവപ്രസാദ് കോടതിയെ സമീപിച്ചത്.ധനകാര്യ-ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാരും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും രാഷ്ട്രീയപ്രേരിതമായി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്നാണ് ആക്ഷേപം.കോറം തികയാത്തതിനാല്‍ പലതവണ യോഗം മാറ്റിവയ്‌ക്കേണ്ടി വന്നത് സർവ്വകലാശാലയുടെ ദൈനംദിന പ്രവർത്തികളെ ബാധിച്ചു എന്നും വിസി ചൂണ്ടിക്കാട്ടുന്നു.2025-26 വർഷത്തെ ബജറ്റ് പാസാക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഇതോടെ ഡിജിറ്റല്‍ സേവനങ്ങളും ഇന്റർനെറ്റ് കണക്ഷനും തടസ്സപ്പെടുമെന്ന ആശങ്കയും വിസി ഹരജിയില്‍ ഉയർത്തുന്നുണ്ട്.യോഗത്തില്‍ പങ്കെടുക്കാതെ മനപൂർവ്വം വിട്ടുനില്‍ക്കുന്നത് ചട്ടലംഘനമെന്ന് ഉത്തരവിടാനും, ഉദ്യോഗസ്ഥരോട് യോഗത്തില്‍ പങ്കെടുക്കാൻ കോടതി നിർദ്ദേശിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.ജസ്റ്റിസ് സി.എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുക.. നാളെയാണ് സിൻഡിക്കേറ്റ് യോഗം ചേരാൻ നിശ്ചയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *