മുഖ്യമന്ത്രിയുടെ മകള്‍ പ്രതിയായ സിഎംആർഎല്‍ മാസപ്പടി കേസില്‍ രേഖകള്‍ ബിജെപി നേതാവ് ഷോണ്‍ ജോർജിന് കൈമാറരുതെന്ന് ഹൈക്കോടതി.പ്രതികളുടെ പേര് അടക്കമുള്ള രേഖകള്‍ ഷോണ്‍ ജോർജിന് കൈമാറുന്നതാണ് ഹൈക്കോടതി തടഞ്ഞത്. രേഖകള്‍ ആവശ്യപ്പെട്ടുള്ള ഹർജിയില്‍ അഡീഷണല്‍ സെഷൻസ് കോടതിയ്ക്ക് ഉത്തരവ് പറയാമെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാല്‍ വിധി അനുകൂലമാണെങ്കില്‍ രേഖകള്‍ കൈമാറുന്നത് ഹൈക്കോടതിയിലെ കേസിന്റെ അന്തിമ തീപ്പിന് വിധേയമാകണമെന്നാണ് കോടതി ഉത്തരവ്.സിഎംആർഎല്‍ ചീഫ് ഫിനാൻഷ്യല്‍ ഓഫീസർ പി സുരേഷ് കുമാർ നല്കിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഇടപെടല്‍. മാസപ്പടി കേസില്‍ എസ്എഫ്ഐഒ നല്കിയ കുറ്റപത്രത്തിലെ കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയവരുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാണ് ഷോണ്‍ ജോർജ്ജ് നല്കിയ ഹർജിയിലെ ആവശ്യം. ഹർജിയില്‍ വിധി പറയാനിരിക്കെ സിഎംആർ എല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി രേഖകള്‍ കൈമാറണമെന്ന ആവശ്യത്തില്‍ വിധി പറയുന്നതെന്നാണ് ഹർജിക്കാർ പറയുന്നത്.
മാസപ്പടി കേസ്; ഷോണ്‍ ജോര്‍ജിന് തിരിച്ചടി, രേഖകള്‍ കൈമാറരുതെന്ന് ഹൈക്കോടതി
