കൊച്ചി: സിഎംആര്‍എല്‍ കമ്പനിക്കെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് വിലക്കി കോടതി.സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് ഷോണ്‍ ജോര്‍ജിനെ, കമ്പനിക്കെതിരെ പ്രസ്താവനകള്‍ നടത്തുന്നത് പൂര്‍ണമായും തടഞ്ഞ് എറണാകുളം സബ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സലോജിക് കമ്ബനിക്ക് സിഎംആര്‍എല്‍ അധികൃതമായി പണം നല്‍കിയെന്ന കേസില്‍ എസ്‌എഫ്‌ഐഒ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
സിഎംആര്‍എല്ലിനെതിരെ അപകീര്‍ത്തി പ്രസ്താവനകള്‍ പാടില്ല: ഷോണ്‍ ജോര്‍ജിനെ വിലക്കി കോടതി
