സിഎംആർഎല്ലിനെതിരെ നല്കിയ കേസില്‍ ബിജെപി നേതാവ് ഷോണ്‍ ജോർജിന് തിരിച്ചടി. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ കൈവശമുള്ള രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ട് നല്കിയ ഹർജി ഹൈക്കോടതി തള്ളി.കീഴ്ക്കോടതിയിലാണ് ആദ്യം ഷോണ്‍ ജോർജ്ജ് ഹർജി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങള്‍ ഉണ്ടെന്നും പരാതിക്കാരനായ തനിക്ക് കൈമാറണമെന്നും ഷോണ്‍ ജോർജ്ജ് ആവശ്യപ്പെട്ടു. ചില രേഖകള്‍ ഷോണ്‍ ജോർജ്ജിന് നല്‍കാനാണ് കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു, അതിനെതിരേ സിഎംആർഎല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.നേരത്തേ സിഎംആർഎല്ലിനെതിരെ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും കോടതി ഷോണ്‍ ജോർജിനെ വിലക്കിയിരുന്നു.
ഷോണ്‍ ജോര്‍ജിന് തിരിച്ചടി; SFIO പിടിച്ചെടുത്ത രേഖകള്‍ നല്‍കേണ്ടെന്ന് ഹൈക്കോടതി
