ഷിക്കോപൂർ ഭൂമിയിടപാട് കേസിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര വീണ്ടും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് മുന്നിൽ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതിന് പിന്നാലെ വാദ്ര ഇഡി ഓഫിസിൽ ഹാജരായി.ബുധനാഴ്ച രാവിലെ 10.30ന് ഇ.ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകമെന്നായിരുന്നു നോട്ടീസിൽ നിർദേശം നൽകിയിരിക്കുന്നത്.
എന്നാൽ നോട്ടീസ് ലഭിച്ചതിന് പിന്നാലെ അൽപ്പം മുൻപം വാദ്ര കാൽനടയായി ഇഡി ഓഫിസിലേക്ക് എത്തുകയായിരുന്നു. ഇത് ഒമ്പതാം തവണയാണ് വാധ്രയെ ചോദ്യം ചെയ്യാൻ ഇ.ഡി വിളിച്ചു വരുത്തുന്നത്.അതേസമയം ഇഡി നടപടി രാഷ്ട്രീയ പകപോക്കൽ എന്ന് റോബർട്ട് വാദ്ര പ്രതികരിച്ചു.രാഷ്ട്രീയത്തിലേക്കിറങ്ങാൻ താല്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെ തന്നെ ലക്ഷ്യം വെക്കുന്നുവെന്നും കേസിൽ താൻ നിരപരാധി ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.