ബംഗ്ലാദേശില്‍ നിരവധിപ്പേരുടെ മരണത്തിനിടയായ പ്രക്ഷോഭത്തില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി.ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലാണ് വിധി പ്രസ്താവിച്ചത്. ഹസീന പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചതായി ഐസിടി ജഡ്ജി വിധിപ്രസ്താവനയില്‍ വ്യക്തമാക്കി.2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങല്‍ലായി നടന്ന പ്രതിഷേധങ്ങളില്‍ ഏകദേശം 1,400 പേര്‍ കൊല്ലപ്പെട്ടതായി ഐസിടി ജഡ്ജി പ്രസ്താവിച്ചു.ഷെയ്ഖ് ഹസീന അക്രമത്തിന് പ്രേരിപ്പിച്ചുവെന്നും ആളുകളെ രാജ്യത്തിന്റെ ശത്രുക്കളായി മുദ്രകുത്തി എന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരെ കൊല്ലാനുള്ള ഉത്തരവിട്ടതായും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.പ്രകടനക്കാരെ അടിച്ചമര്‍ത്താന്‍ ഷെയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ തോക്കുകളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചതായും ഇത് വ്യാപകമായ അക്രമത്തിനും നാശത്തിനും കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷെയ്ക് ഹസീനയ്ക്ക് വധശിക്ഷ
