വയനാട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആറ് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി. കുട്ടികൾക്ക് ജാമ്യം നൽകരുതെന്നും പ്രായപൂർത്തിയാകാത്ത കാര്യം ഈ കേസിൽ കണക്കിലെടുക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. വിദ്യാർത്ഥികൾ കൃത്യമായ ആസൂത്രണത്തോടെയാണെന്ന് കൊലപാതകം നടത്തിയത്.
അതിനുള്ള തെളിവുകളാണ് സമൂഹ മാധ്യമത്തിലുള്ള ചാറ്റുകൾ എന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ വിധി.കേസിൽ പ്രതികളായ ആറു പേർക്ക് വേണ്ടി നാല് അഭിഭാഷകരാണ് കേസ് വാദിച്ചത്. അവധിക്കാലമായതിനാൽ മാതാപിതാക്കൾക്കൊപ്പം ഇവരെ ജാമ്യം നൽകി വിട്ടയക്കണമെന്നായിരുന്നു പ്രതിഭാഗം.
കുട്ടികളുടെ പേരിൽ ഇതിനു മുൻപ് മറ്റൊരു കേസുകളും ഉണ്ടായിട്ടില്ലെന്നും ഒരു മാസത്തിൽ അധികമായി ജുവനൈൽ ഹോമിൽ കഴിയുകയാണെന്നും രക്ഷിതാക്കൾ വാദിച്ചു. എന്നാൽ കോടതി വിവാദങ്ങൾ തള്ളുകയായിരുന്നു. നിലവിൽ ആറുപേരും ജുവനയിൽ ജസ്റ്റിസ് ബോർഡിന് കീഴിലുള്ള സെന്ററിലാണ് ഉള്ളത്.