91 വയസുകാരിയെ പീഡിപ്പിച്ച്‌ മാല കവര്‍ന്ന കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം കഠിനതടവും

Oplus_16908288

91 വയസ്സുള്ള വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണ്ണമാല കവരുകയും ചെയ്ത കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം, 15 വർഷം കഠിനതടവ്, പിഴ എന്നിങ്ങനെ കോടതി ശിക്ഷ വിധിച്ചു.പാലക്കാട് കിഴക്കുംഞ്ചേരി സ്വദേശിയായ അവിഞ്ഞിക്കാട്ടില്‍ വിജയകുമാർ എന്ന ബിജുവാണ് പ്രതി.കേസിലെ അതിജീവിതയായ ഇരിങ്ങാലക്കുട സ്വദേശിനി, സംഭവം നടന്ന് എട്ടുമാസത്തിനുശേഷം മരണപ്പെട്ടു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകളും, പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടെടുത്ത സ്വർണ്ണമാലയും കേസില്‍ നിർണ്ണായക തെളിവുകളായി.വിധിക്ക് ശേഷം, പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് മാറ്റി. കോടതി വിധിച്ച പിഴത്തുക അതിജീവിതയുടെ അനന്തരാവകാശികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *