ബെംഗളുരു: റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ വധിച്ച കേസിലെ അഞ്ചാം പ്രതിയായ ബിജെപി എംഎല്‍എ ബയരതി ബസവരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയും തള്ളി.കഴിഞ്ഞ 19നു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നു വിചാരണ കോടതിയെ വീണ്ടും സമീപിക്കാന്‍ നിര്‍ദേശിച്ചിരുന്നു.പിന്നീടു പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച ശേഷം ഒളിവില്‍ പോകുകയായിരുന്നു. പൊലീസ് സിഐഡി വിഭാഗം എംഎല്‍എയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു തിരച്ചില്‍ ഊര്‍ജിതമാ ക്കിയതിനു പിന്നാലെയാണു പ്രത്യേക കോടതിയുടെ നടപടി.ബെംഗളൂരു വിമാനത്താവളത്തിലെ നമസ്കാരം: വിമർശിച്ച് ബിജെപിഗുണ്ടാനേതാവു കൂടിയായ വി. ജി.ശിവപ്രകാശിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ മുന്‍ മന്ത്രി കൂടിയായ ബസവരാജിന്റെ അടുത്ത അനുയായി ജഗദീഷ് പത്മനാഭയുമായുള്ള ഗുണ്ടാ കുടിപ്പകയാണു ശിവപ്രകാശിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.
ബസവരാജിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രത്യേക കോടതിയും തള്ളി
