രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി നോട്ടീസ്

ബംഗളൂരുവിൽ സ്വദേശിനിയായ 23 കാരിയെ പീഡിപ്പിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതിയുടെ നോട്ടീസ്. രാഹുലിന് മുൻകൂർ ജാമ്യം നൽകിയ തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിലാണ് നടപടി. ക്രിസ്മസ് അവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അതിനിടെ ആദ്യ ലൈംഗിക പീഡന കേസിൽ രാഹുലിന്‍റെ അറസ്റ്റിനുള്ള വിലക്ക് വ്യാഴാഴ്ച വരെ കോടതി നീട്ടി. ജാമ്യം നിഷേധിച്ച സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടം സമർപ്പിച്ച ഹർജിയിലാണ് നടപടി. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട വിട്ടുപോകരുതെന്ന് പ്രത്യേക അന്വേഷണ സംഘം എം എൽ എക്ക് നിർദേശം നൽകിയിട്ടുണ്ട്. പീഡനക്കേസുകളിലെ ഹൈക്കോടതി തീരുമാനത്തിന് ശേഷം രാഹുലിനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കും. ഡിജിപിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ എഐജി ജി പൂങ്കുഴലിക്കാണ് രണ്ട് കേസുകളുടെയും അന്വേഷണ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *