ശബരിമല യുവതീപ്രവേശന വിരുദ്ധ സമരം : കര്‍മസമിതി പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

Oplus_16908288

ശബരിമല യുവതീപ്രവേശന വിരുദ്ധ സമരത്തിന്റെ ഭാഗമായി ശബരിമല കർമസമിതി പ്രവർത്തകർക്കെതിരെ പൊൻകുന്നം പോലീസ് 2019ല്‍ എടുത്ത കേസില്‍ പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു.കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിരണ്ട് ആണ് വിധി പുറപ്പെടുവിച്ചത്.ഗതാഗത തടസമുണ്ടാക്കി, പോലീസിനെ ആക്രമിച്ചു തുടങ്ങിയ വകപ്പുകള്‍ ചുമത്തിയാണ് കർമ്മസമിതി പ്രവർത്തകരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 31 പേർക്കെതിരെ പോലീസ് കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചത്. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ വി.ആർ.രമേശ്, പ്രശാന്ത് പി.പ്രഭ, ജെറിൻ സാജു ജോർജ് എന്നിവർ കോടതിയില്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *