ശബരിമല സ്വർണ മോഷണ കേസില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. കേസില്‍ അന്വേഷണവുമായി മുന്നോട്ട് പോകാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദേശം നല്‍കി.കേസ് നവംബർ 15 ന് കോടതി വീണ്ടും പരിഗണിക്കും.അടച്ചിട്ട കോടതി മുറിയില്‍ ആയിരുന്നു നടപടി ക്രമങ്ങള്‍ നടന്നത്. ദേവസ്വം വിജിലന്‍സ് ഓഫീസറോടും അന്വേഷണ വിവരങ്ങള്‍ ഹൈക്കോടതി ആരാഞ്ഞു. കേസില്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.ഹൈക്കോടതി ഇടക്കാല ഉത്തരവ് അടച്ചിട്ട കോടതി മുറിയില്‍ നല്‍കി. വിശദമായ ഇടക്കാല ഉത്തരവ് ഉച്ചയ്ക്ക് ശേഷം പുറത്തുവരും.
ശബരിമല സ്വര്‍ണ മോഷണ കേസ്: അന്വേഷണവുമായി മുന്നോട്ട് പോകാൻ എസ്‌ഐടിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം
