ശബരിമലയില്‍ നടന്നത് സ്വര്‍ണ്ണമോഷണം ; ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

Oplus_16908288

ശബരിമലയില്‍ സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി.പ്രത്യേക അന്വേഷണ സംഘം ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ശബരിമല ബഞ്ച് ആവശ്യപ്പെട്ടു. സ്വര്‍ണ്ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയ നടപടിയില്‍ ദേവസ്വം കമ്മീഷണറുടെ നടപടിയില്‍ സംശയമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. എസ്‌ഐടി ഉത്തരം പറയേണ്ടത് ഹൈക്കോടതി ശബരിമല ബഞ്ചിനോട് മാത്രമായിരിക്കുമെന്നും അന്വേഷണ പുരോഗതി അടക്കമുള്ള കാര്യങ്ങള്‍ ഹൈക്കോടതിയെ മാത്രം അറിയിച്ചാല്‍ മതിയെന്നും ഹൈകോടതി പറഞ്ഞു.ചെമ്ബുപാളിയെന്ന് അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്‌കുമാര്‍ രേഖയില്‍ കുറിച്ചതും സംശയാസ്പദമെന്ന് കോടതി പറഞ്ഞു. അവര്‍ക്ക് ഈ ഇടപാടില്‍ പങ്കുണ്ടെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ഹൈക്കോടതി പറഞ്ഞു. സ്മാര്‍ട്ട് ക്രീയേഷന്‍സിനും വിമര്‍ശനം. ചെമ്ബുപാളി പരിശോധന നടത്താന്‍ ഉപയോഗിച്ചത് ശരിയായ സാങ്കേതികവിദ്യയല്ലെന്നും മിച്ചംവന്ന സ്വര്‍ണ്ണം സ്മാര്‍ട്ട് ക്രീയേഷന്‍സിന് തിരിച്ചുനല്‍കിയെന്നും കോടതി പറഞ്ഞു. വാതില്‍പ്പാളിയുടെ സ്വര്‍ണ്ണം മങ്ങിയതില്‍ സംശയമെന്നും കോടതി പറഞ്ഞു.രേഖകളില്‍ ചെമ്ബുപാളിയെന്ന് രേഖപ്പെടുത്തി 2019 ല്‍ സന്നിധാനത്ത് നിന്നും കൊടുത്തുവിട്ടത് സ്വര്‍ണ്ണംപൂശിയ ദ്വാരപാലക പാളി തന്നെയായിരുന്നു. എന്നാല്‍ അതിലെ സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാനുള്ള സംവിധാനം തങ്ങള്‍ക്ക് ഇല്ലെന്ന് സ്മാര്‍ട്ട് ക്രീയേഷന്‍സ് പാളി തിരിച്ചുകൊടുത്തുവിടുക യായിരുന്നു. എന്നാല്‍ അതിന് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി പിന്നീട് കൊണ്ടുവന്നത് ചെമ്ബുപാളിയെന്നും കോടതി പറഞ്ഞു. അതിലാണ് സ്മാര്‍ട്ട് ക്രീയേഷന്‍സ് പിന്നീട് സ്വര്‍ണ്ണം പൂശിയതെന്നും കോടതി കണ്ടെത്തി. ശബരിമല വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഉത്തരവ്.കൊണ്ടുവന്ന ഈ ചെമ്ബുപാളിയില്‍ ചെന്നൈ സ്ഥാപനം സ്വര്‍ണ്ണംപൂശി നല്‍കുകയായിരുന്നു. സ്മാര്‍ട്ട് ക്രീയേഷന്‍സ് കൊടുത്തുവിട്ട പാളിയില്‍ നിന്നും ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണം മാറ്റിയോ എന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണപാളിയില്‍ തിരിമറി നടന്നെന്നും ഈ വിഷയം എസ്‌ഐടി അന്വേഷിക്കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എക്‌സിക്യുട്ടീവ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് കോടതിയുടെ ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *