ശബരിമല സ്വർണ മോഷണം: കൊല്ലം വിജിലൻസ് കോടതിയിൽ വാദം പൂർത്തിയായി, രേഖകൾ ആവശ്യപ്പെട്ടുള്ള ഇ ഡി അപേക്ഷയിൽ വിധി 19ന്

ശബരിമല സ്വർണ മോഷണത്തില്‍ കേസിൻ്റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇ ഡി അപേക്ഷയിൽ വിജിലൻസ് കോടതി 19ന് വിധി പറയും. കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് വാദം പൂർത്തിയായി. സർക്കാർ എതിർപ്പ് രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇ ഡിയ്ക്ക് രേഖകൾ കൈമാറിയാൽ എസ് ഐ ടി അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.യഥാർത്ഥ പ്രതികളിലേക്കെത്താൻ സാധിക്കില്ലെന്ന് എസ് ഐ ടിയും പറഞ്ഞു. രേഖകൾ കൈമാറുന്നതിൽ ആദ്യ ഘട്ടം മുതൽക്കേ സർക്കാർ എതിർപ്പ് അറിയിച്ചിരുന്നു. ഇ ഡി അന്വേഷണം എങ്ങനെ എസ് ഐ ടിയെ ബാധിക്കുമെന്ന് ഇ ഡിയുടം അഭിഭാഷകൻ പറഞ്ഞു.ശബരിമല സ്വർണ മോഷണത്തില്‍ കേസിൻ്റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇ ഡി അപേക്ഷയിൽ വിജിലൻസ് കോടതി 19ന് വിധി പറയും. കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് വാദം പൂർത്തിയായി. സർക്കാർ എതിർപ്പ് രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇ ഡിയ്ക്ക് രേഖകൾ കൈമാറിയാൽ എസ് ഐ ടി അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.യഥാർത്ഥ പ്രതികളിലേക്കെത്താൻ സാധിക്കില്ലെന്ന് എസ് ഐ ടിയും പറഞ്ഞു. രേഖകൾ കൈമാറുന്നതിൽ ആദ്യ ഘട്ടം മുതൽക്കേ സർക്കാർ എതിർപ്പ് അറിയിച്ചിരുന്നു. ഇ ഡി അന്വേഷണം എങ്ങനെ എസ് ഐ ടിയെ ബാധിക്കുമെന്ന് ഇ ഡി യുടെ അഭിഭാഷകൻ പറഞ്ഞു.കള്ളപ്പണമിടപാട് ഉണ്ടെന്നും ഹൈക്കോടതി അനുമതിയോടെയാണ് അന്വേഷണമെന്നും ഇ ഡി പറഞ്ഞു. അതേസമയം, ഇരുഭാഗത്തെ വാദവും കേട്ട കോടതി രേഖകൾ കൈമാറുന്നത് സംബന്ധിച്ച് ഈ മാസം 19ന് ഉത്തരവിറക്കും.

Leave a Reply

Your email address will not be published. Required fields are marked *