ശബരിമല സ്വർണക്കൊള്ളയില്‍ തമിഴ്നാട് വ്യവസായി ഡി മണിക്ക് ക്ലീൻ ചിറ്റ്.ഇയാള്‍ക്ക് കൊള്ളയുമായി ബന്ധമില്ലെന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു.സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി പരാമർശിച്ച പ്രധാന പേരായിരുന്നു ഡി മണിയുടേത്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നതായിരുന്നു ഡി മണിക്ക് നേരെയുണ്ടായ ആരോപണം. ദിണ്ടിഗലിലെ ഇയാളുടെ ഓഫീസിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. പിന്നാലെ ചോദ്യം ചെയ്യലിനായി ഇയാളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു.ശബരിമല സ്വർണക്കൊള്ള കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാർ, സ്വർണ്ണവ്യാപാരി ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് ജസ്റ്റിസ് എ.ബദറുദ്ദിൻ വാദം കേള്‍ക്കുക. സ്വർണക്കൊള്ളയില്‍ പങ്കില്ല എന്നാണ് രണ്ട് പ്രതികളുടെയും വാദം. എ.പത്മകുമാറിനെതിരെ നിരവധി തെളിവുകള്‍ ഉണ്ടെന്നാണ് എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി മണിക്ക് പങ്കില്ലെന്ന് എസ്‌ഐടി; മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെ ചോദ്യം ചെയ്യുന്നു
