ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുൻ അംഗം എൻ വിജയകുമാറിന് ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ളയില്‍ ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.എൻ വിജയകുമാർ സമർപ്പിച്ച രണ്ട് ജാമ്യഹർജികളും കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നല്‍കിയത്. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിന്റെ നിർദേശ പ്രകാരമാണ് രേഖകളില്‍ ഒപ്പിട്ടതെന്നും സ്വർണക്കൊള്ളയില്‍ പങ്കില്ലെന്നുമായിരുന്നു വിജയകുമാറിൻ്റെ മൊഴി.‌കട്ടിളപ്പാളി കേസിലും ദ്വാരപലക ശില്‍പ പാളി കേസിലും വിജയകുമാർ പ്രതിയാണ്. എ പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ആരോഗ്യ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് രണ്ട് കേസുകളിലും ജാമ്യഹർജി സമർപ്പിച്ചത്. പത്മകുമാറിന്റെ നിർദേശ പ്രകാരമാണ് രേഖകളില്‍ ഒപ്പ് വെച്ചതെന്നും സ്വർക്കൊള്ളയില്‍ പങ്കില്ലെന്നുമായിരുന്നു വിജയകുമാറിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *