ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ നടൻ ജയറാമിന് എസ്ഐടിയുടെ ക്ലീൻചിറ്റ്. കേസുമായോ സ്വണ്ണക്കടത്തുമായോ നടന് യാതൊരു ബന്ധവുമില്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.ഇതോടെ ജയറാമിനെ ഇനി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് എസ്ഐടി അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ചാണ് ചടങ്ങുകളില്‍ പങ്കെടുപ്പിച്ചതെന്നാണ് കണ്ടെത്തല്‍. നടൻ നല്കിയ മൊഴിയിലെ തീയതികളിലെ മാറ്റം സ്വാഭാവികമാണെന്നും അതില്‍ ദുരൂഹതയില്ലെന്നും എസ്.ഐ.ടി നിഗമനത്തിലെത്തി. ജയറാം കേസില്‍ കുറ്റപത്രത്തിലെ പ്രധാന സാക്ഷികളില്‍ ഒരാളാകും.ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ജയറാം പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ചെന്നൈയിലെ വസതിയില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. ശബരിമലയില്‍ വെച്ചാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും തന്റെ വീട്ടില്‍ പലതവണ അദ്ദേഹം പൂജകള്‍ക്കായി എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നല്കി.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ്: നടൻ ജയറാമിന് ക്ലീൻചിറ്റ്
