ശബരിമലയിലെ സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം അനുവദിച്ച കോടതി. ദ്വാരപാലക ശിൽപപാളി കേസിൽ ആണ് ജാമ്യം. എന്നാൽ കട്ടളപാളിക്കേസിൽ ജയിലിൽ തുടരും. ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. നിയമപരമായ ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വാദം.
ശബരിമല സ്വർണ്ണക്കൊള്ള: ദ്വാരപാലകക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം
