മികച്ച ലീഗൽ കൺസൾട്ടൻസി ക്കുള്ള അവാർഡ് റോയൽ വിഷന്

കൊച്ചി: നിയമ രംഗത്തെ ഏറ്റവും മികച്ച കൺസൾട്ടൻസി ക്കുള്ള അബാക് പബ്ലിക്കേഷൻസിന്റെ അവാർഡ് റോയൽ വിഷൻ ലീഗൽ കൺസൾട്ടൻസിക്ക് ലഭിച്ചു. ജനുവരി മൂന്നിന് എറണാകുളം ടിഡിഎം ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിക്കുക. നിരവധി പേർക്ക് സൗജന്യമായി ഉൾപ്പെടെ നിയമസഹായങ്ങൾ നൽകിയതിലും നിയമ അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനായി ഒട്ടേറെ പരിശ്രമങ്ങൾ നടത്തിയതിനുമാണ് അവാർഡ്. കൊച്ചി, കൊല്ലം, കോഴിക്കോട്, കൊട്ടാരക്കര, ഡൽഹി എന്നിവിടങ്ങളിലാണ് റോയൽ വിഷന് ഓഫീസുകൾ ഉള്ളത്. മികച്ച എമിഗ്രേഷൻ പാർട്ണറായി ആംസ്റ്റർ എമിഗ്രേഷൻസും തിരഞ്ഞെടുക്കപ്പെട്ടു. വുമൺ ഓൺട്രാപ്രണർ അവാർഡ് പാർവതി അംസ്റ്ററും കരസ്ഥമാക്കി. അബാക്ക് പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പോക്സോ- ചാപ്പ കുത്തിയ ജീവിതങ്ങൾ, പ്രകൃതി- സ്ത്രീയും പുരുഷ കാമനകളും, ലിറ്റിൽ മെഡിറ്റേറ്റർ ആൻഡ് തസ്‌മൈ ഗുരുജീസ് SMS മെഡിറ്റേഷൻ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. ഭാരതീയ സ്പിരിച്വൽ മേഖലയിലെ ഒട്ടേറെ ഗുരുക്കന്മാരും പ്രമുഖ മാധ്യമപ്രമുഖരും പൗര പ്രമുഖരും പങ്കെടുക്കുന്ന പരിപാടി രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ നടത്തപ്പെടും. വൈകുന്നേരം 4 മണി മുതൽ സിതാനി ഭജൻസിന്റെ ഭജൻസ് നടത്തപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *