ഗുരുവായൂർ വിജ്ഞാപനം റദ്ദാക്കൽ: ബോർഡ് സുപ്രീം കോടതിയിലേക്ക്

ഗുരുവായൂർ ദേവസ്വം നിയമനം നടത്താൻ ദേവസ്വം റിക്രൂട്മെന്റ് ബോർഡിന് അധികാരമില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിൽ അപ്പീൽ നൽകാൻ തീരുമാനിച്ചതായി റിക്രൂട്മെന്റ് ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസ് അറിയിച്ചു.ജനുവരി 12നു ചേർന്ന ബോർഡ് യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി സ്റ്റാൻഡിങ് കൗൺസലിനെ ചുമതലപ്പെടുത്തി. ഉടൻ അപ്പീൽ ഫയൽ ചെയ്യും. സർക്കാരിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഗുരുവായൂർ ദേവസ്വത്തിലെ വിവിധ തസ്തികകളിൽ അപേക്ഷ നൽകി പരീക്ഷ എഴുതിയ ഒട്ടേറെ ഉദ്യോഗാർഥികൾ ഹൈക്കോടതിവിധിയെ തുടർന്ന് റിക്രൂട്മെന്റ് ബോർഡിനെ ബന്ധപ്പെടുന്നുണ്ട്. പലരും നേരിട്ടെത്തി ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *