ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്, ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി

രഞ്ജിത്തിന് എതിരായ ലൈംഗികാതിക്രമ കേസില്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. ചുമത്തപ്പെട്ട കുറ്റങ്ങളുമായി പ്രതിയെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ പ്രഥമദൃഷ്യാ പ്രകടമാണ്.പരാതിയുടെ വസ്‌തുതയിലേക്ക് തത്കാലം കോടതി കടക്കുന്നില്ല. ആരോഗ്യസ്ഥിതി, ചുമത്തിയ കുറ്റങ്ങളില്‍ 5 വർഷത്തില്‍ താഴെയാണ് ശിക്ഷാ കാലാവധി തുടങ്ങിയവ പരിഗണിച്ചാണ് ജാമ്യം നല്‍കിയത്. ആരോഗ്യസ്ഥിതിയും പ്രായവും,സാമൂഹ്യ ബന്ധവും കണക്കിലെടുക്കുമ്ബോള്‍ പ്രതി ഒളിവില്‍ പോകാനുള്ള സാധ്യത കുറവാണെന്നും കോടതി പറഞ്ഞു. അതേസമയം ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷിയെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ്റെ ആശങ്ക ഗൗരവമായി കാണുന്നു. അതിനാല്‍ കർശന ഉപാധികള്‍ വച്ച്‌ ജാമ്യം അനുവദിക്കുന്നുവെന്നും കോടതി. ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി പറഞ്ഞു.അതേസമയം ലൈംഗികാതിക്രമ കേസില്‍ ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ സംവിധായകൻ രഞ്ജിത്ത് ജയില്‍ മോചിതനായി. 10 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് എറണാകുളം ഫസ്റ്റ് ക്സാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രഞ്ജിത്തിൻ്റെ ആരോഗ്യ നില പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു.സബ് ജയിലിന് പുറത്തേക്കിറങ്ങിയ രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിക്കാതെ കാറില്‍ കയറി. യുവനടിയുടെ അഭിനയം പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്തതിനാല്‍ താൻ വിമർശിക്കുകയും ചില സീനുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സെറ്റില്‍ എല്ലാവരും അറിഞ്ഞു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നാണ് രഞ്ജിത്തിന്‍റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *