യഥാർത്ഥ ഇന്ത്യ’; ദീപകിന് പിന്തുണയുമായി കൂടുതൽ പേർ, ജിമ്മിൽ അംഗത്വമെടുത്ത് സുപ്രീം കോടതി അഭിഭാഷകർ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ കൊട്ദ്വാറിലെ ദീപക് കുമാറിന് പിന്തുണയുമായി സുപ്രീം കോടതി അഭിഭാഷകർ. ജോൺ ബ്രിട്ടാസ് എംപിക്ക് പിന്നാലെ സുപ്രീം കോടതിയിലെ മുതിർന്ന ഇരുപതോളം അഭിഭാഷകർ ദീപകിന്റെ ജിംനേഷ്യത്തിൽ അംഗത്വമെടുത്തതായി ജോൺബ്രിട്ടാസ് ഫേസ്ബുക്കിൽ കൂടി അറിയിച്ചു.കൊട്ദ്വാറിൽ ബജ്റംഗ്ദൾ പ്രവർത്തകരുടെ ആക്രമണത്തിൽനിന്ന് വൃദ്ധനായ വസ്ത്രവ്യാപാരിയെ ദീപക് രക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ദീപകിന്റെ വരുമാന മാർഗമായിരുന്ന ജിമ്മിൽ എത്തുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായി കുറവുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദീപകിന് പിന്തുണയുമായി ഇപ്പോൾ സുപ്രീം കോടതി അഭിഭാഷകരും എത്തിയത്.കൊട്ദ്വാറിലെ ജനങ്ങളിൽ ആർക്കെങ്കിലും ജിംനേഷ്യത്തിലെ വരിസംഖ്യ അടയ്ക്കാൻ പ്രയാസമുണ്ടെങ്കിൽ ആ തുക നൽകാനും സുപ്രീം കോടതി അഭിഭാഷകർ തീരുമാനിച്ചതായി ജോൺ ബ്രിട്ടാസ് അറിയിച്ചു. ദീപകിന് സൗജന്യ നിയമസഹായം നൽകാമെന്നും അവർ അറിയിച്ചതായി കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *