യുവതിയുടെ പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി ഇന്നുണ്ടായേക്കും.പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിശദമായ വാദം കേട്ടെങ്കിലും ചില രേഖകള്‍ കൂടി സമർപ്പിക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചതോടെ തുടർവാദത്തിനായി മാറ്റുകയായിരുന്നു.എന്നാല്‍ രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അഭ്യർഥന അംഗീകരിച്ച് അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. ബലാത്സംഗവും ഗർഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്നതിനു ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി.നിസഹായയായ സ്ത്രീ കുടുംബപ്രശ്നം പറയാൻ സമീപിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി നഗ്നദൃശ്യം പകർത്തിയശേഷം ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന ആരോപണമാണ് രാഹുലിനെതിരെയുള്ളത്. ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധമാണുണ്ടായതെന്നും യുവതിയുടെ ഇഷ്ടപ്രകാരമാണു ഗർഭഛിദ്രം നടത്തിയതെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
