ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ഒൻപതാം ദിവസവും ഒളിവില്‍ തുടരുന്നു.യുവതിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണ് രാഹുല്‍ ഒളിവില്‍ പോയത്. കർണാടകയിലെ സുള്യയില്‍ നിന്ന് കസ്റ്റഡിയിലെടുത്തെന്ന് ഇന്നലെ വൈകിട്ട് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ പിടികൂടാനായില്ലെന്ന് പിന്നീട് വ്യക്തമായി.മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഇന്നലെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഹർജി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. രാഹുലിന്റേത് ഗുരുതര ലൈംഗികാതിക്രമമാണെന്നും ഔദ്യോഗിക പദവിയുപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയുണ്ടെന്നും നിരീക്ഷിച്ചാണ് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് ജഡ്‌ജി എ നസീറ മുൻകൂർ ജാമ്യം നിഷേധിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുന്നു, മുൻകൂര്‍ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും
