രണ്ടാമത്തെ പീഡന കേസ്: രാഹുലിന് ഇന്ന് നിര്‍ണായകം; ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി ഉടൻ പരിഗണിക്കും

രണ്ടാമത്തെ പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.പ്രോസിക്യൂഷൻ നല്‍കിയ അപേക്ഷയില്‍ രാഹുലിനോട് നേരിട്ടോ അല്ലെങ്കില്‍ അഭിഭാഷകൻ മുഖേനയോ ഇന്ന് ഹാജരാകാൻ കോടതി നോട്ടീസ് നല്‍കിയിരുന്നു. ജാമ്യ വ്യവസ്ഥ രാഹുല്‍ ലംഘിച്ചു എന്ന് കാട്ടിയാണ് പ്രാസിക്യൂഷൻ കോടതിയില്‍ അപേക്ഷ നല്‍കിയത്.ഈ മാസം 17ന് രാഹുല്‍ വാട്ട്സ് ആപ്പ് കോള്‍ ചെയ്തതായി അതിജീവിത പൊലീസിന് പരാതി നല്‍കിയിരുന്നു. ഇത് ജാമ്യം വസ്തുക്കളുടെ ലംഘനമാണ് എന്ന് കാട്ടിയാണ് ക്രൈംബ്രാഞ്ച് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുക.അതിജീവിതയെയോ, സാക്ഷികളെയോ ബന്ധപ്പെടാനോ സ്വാധീനിക്കാനോ ശ്രമിക്കരുത് എന്നതടക്കം കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്. ഇതാണ് രാഹുല്‍ ലംഘിച്ചത്. ഇതിനെ തുടർന്ന് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇതിന് അനുകൂലമായി നീങ്ങിയാല്‍ രാഹുല്‍ വീണ്ടും അഴിക്കുള്ളിലാകും.

Leave a Reply

Your email address will not be published. Required fields are marked *