രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ആദ്യ അതിജീവിതയുടെ കേസില്‍ രണ്ടാംപ്രതി ജോബി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ നല്‍കി.തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. അടൂർ സ്വദേശിയാണ് ജോബി ജോസഫ്. കേസില്‍ ബലാത്സംഗം, നിർബന്ധിത ഭ്രൂണഹത്യ എന്നിവയ്ക്ക് പുറമെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ആണ് ഇപ്പോള്‍ ചുമത്തിയിട്ടുള്ളത്.ഗർഭച്ഛിദ്രം നടത്തിയത് ഗുളിക കഴിച്ചാണെന്നും രാഹുലിന്റെ സുഹൃത്തായ ജോബി ആണ് ഗുളിക എത്തിച്ചു നല്‍കിയതെന്നും ആണ് അതിജീവിത നല്‍കിയ മൊഴി. ഗുളിക കഴിച്ചു എന്നത് രാഹുല്‍ വീഡിയോ കോളിലൂടെ ഉറപ്പാക്കിയതായും മൊഴിയുണ്ട്. 20 പേജ് വരുന്ന മൊഴിയാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയത്.വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. വലിയമല സ്‌റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
രാഹുലിനെതിരായ ബലാത്സംഗക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുഹൃത്തും രണ്ടാം പ്രതിയുമായ ജോബി
