ബലാത്സംഗ-ഭ്രൂണഹത്യ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബലാത്സംഗ-ഭ്രൂണഹത്യ കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷ മൂന്നാം തവണയാണ് ഹൈക്കോടതിയുടെ മുൻപില്‍ എത്തുന്നത്. ഒരു തവണ അറസ്റ്റ് തടയുകയും രണ്ടാമത്തെ തവണ പരിഗണിച്ചപ്പോള്‍ അറസ്റ്റ് തടഞ്ഞ നടപടി നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഹർജിയില്‍ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് അതിജീവിത റിട്ട് ഹർജി സമർപ്പിച്ചത്. സമാനതകളില്ലാത്ത സൈബർ ആക്രമണം നേരിടുന്നുണ്ടെന്ന് അതിജീവിത പറയുന്നു. രാഹുലിന് ജാമ്യം നല്‍കിയാല്‍ തന്റെ ജീവനടക്കം പ്രശ്നം ഉണ്ടാകുമെന്ന് അതിജീവിത പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *