മാനഭംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുൻകൂർ ജാമ്യഹർജിയില്‍ കക്ഷി ചേർക്കണമെന്ന ആവശ്യവുമായി പരാതിക്കാരി ഹൈക്കോടതിയില്‍.കോടതി തീരുമാനമെടുക്കും മുൻപ് തന്നെ കേള്‍ക്കണമെന്നാണ് ആവശ്യം. മുൻകൂർജാമ്യ ഹർജി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. പരാതിക്കാരിയെ പീഡിപ്പിക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് നേരത്തെ ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. മറ്റൊരു യുവതി നല്‍കിയ പീഡനക്കേസില്‍ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്; അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
