ബലാത്സംഗ കേസില്‍ മുൻകൂർ ജാമ്യ ഹർജി നല്‍കി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹർജി നല്‍കിയിരിക്കുന്നത്.പരാതി നല്‍കിയ യുവതിയുമായി ദീർഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ് ഹർജിയില്‍ രാഹുല്‍ പറയുന്നത്. എന്നാല്‍ പീഡനാരോപണം രാഹുല്‍ നിഷേധിക്കുകയാണ്.ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ല എന്ന് ഹർജിയില്‍ പറയുന്നു. കൂടാതെ യുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ് എന്നും അന്വേഷണവുമായി സഹകരിക്കും അത് നേരത്തെ പറഞ്ഞിട്ടുള്ളതാണ് എന്നും ഹർജിയില്‍ പറയുന്നു. പോലീസിൻറെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിൻറെ ഹർജിയിലുണ്ട്.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസണ്‍ ജോസ് അന്വേഷണത്തിന് നേതൃത്വം നല്‍കും. ഡിസിപിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉള്‍പ്പെടുന്നതാകും സംഘം. ഉത്തരവ് വൈകുന്നേരം ഇറങ്ങുമെന്നാണ് വിവരം. തിരുവനന്തപുരം റൂറല്‍ മേഖലയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നുള്ളത് കൊണ്ടാണ് നേമം സ്റ്റേഷനിലേക്ക് എഫ്‌ഐആർ കൈമാറിയിരിക്കുന്നത്. നേമം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.അതേസമയം, ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തതോടെ എംഎല്‍എ ഒളിവില്‍ പോയെന്നാണ് വിവരം. എംഎല്‍എയുടെ ഫോണ്‍ സ്വിച്ച് ഓഫിലാണ്. കേരളം വിട്ടെന്നാണ് സൂചന. രാഹുലിനെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്നലെയാണ് യുവതി ലൈംഗിക പീഡന പരാതി നല്‍കിയത്. രാഹുല്‍ മൂങ്കുട്ടത്തിലിന്റേതെന്ന തരത്തില്‍ പുതിയ ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും അടക്കം പുറത്തുവന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് യുവതി പരാതി നല്‍കിയത്.
ലൈംഗിക പീഡനകേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂര്‍ ജാമ്യ ഹര്‍ജി നല്‍കി
