രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പരാമര്‍ശം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.തൃശൂര്‍ പേരാമംഗലം പൊലീസ് സ്‌റേഷനില്‍ പ്രവര്‍ത്തകരോടൊപ്പം എത്തിയാണ് പ്രിന്റു മഹാദേവന്‍ കീഴടങ്ങിയത്.ഇന്നലെ ആയിരുന്നു പ്രിന്റു മഹാദേവനെതിരെ പേരാമംഗലം പൊലീസ് കേസെടുത്തത്. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പ്രിന്റുവിനെ തിരഞ്ഞ് ബിജെപിയുടെ തൃശ്ശൂര്‍ ജില്ലയിലെ ഭാരവാഹികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചാനല്‍ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രിന്റു മഹാദേവ് വധഭീഷണി മുഴക്കിയത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രസ്താവന. ഒളിവില്‍പോയ പ്രിന്റുവിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. പേരാമംഗലം സ്‌കൂള്‍ അധ്യാപകനും ബിജെപി എറണാകുളം മേഖല വൈസ് പ്രസിഡന്റുമാണ് പ്രിന്റു മഹാദേവന്.
രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പരാമര്‍ശം: ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം
