പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്; രാഹുല്‍ ഈശ്വറിന് ഇന്ന് നിര്‍ണായകം, ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വർ നല്‍കിയ ജാമ്യഹര്‍ജി ഇന്ന് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി പരിഗണിക്കും.നേരത്തെ സെഷൻസ് കോടതിയില്‍ രാഹുല്‍ ഈശ്വർ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഇത് ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കീഴ്ക്കോടതിയില്‍ മറ്റൊരു ഹർജി നല്‍കിയത്. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ രാഹുലിനെ ഇന്നലെ ഉച്ചയ്ക്ക് ശേഷം തിരികെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചിരുന്നു. സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസില അഞ്ചാം പ്രതിയാണ് രാഹുല്‍ ഈശ്വർ. കേസിലെ നാലാം പ്രതിയായ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരുടെ മുന്‍കൂർ ജാമ്യ ഹര്‍ജി, സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനായി മാറ്റിവെച്ചിരുന്നു. എന്നാല്‍ ജഡ്ജി ഇന്ന് അവധിയായതിനാല്‍ ചുമതലയുള്ള മറ്റൊരു കോടതിയിലാണ് ഹർജി വരിക. കേസ് പരിഗണിച്ച ശേഷം മാറ്റിവെക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *