രാഹുല്‍ ഈശ്വറിന് ജാമ്യമില്ല ; പോലീസ് കസ്റ്റഡിയില്‍ വിട്ടു

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ‌യ്‌ക്കെ തിരായ ബലാല്‍സംഗക്കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി.രാഹുല്‍ ഈശ്വറിനെനാളെ വൈകീട്ട് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.വഞ്ചിയൂര്‍ കോടതിയായിരുന്നു രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചത്. അടച്ചിട്ട കോടതിമുറിയിലാണ് വാദം കേള്‍ക്കുന്നത്.രാഹുല്‍ ഈശ്വര്‍ കൂടുതല്‍ ദിവസം ജയിലില്‍ കിടക്കാന്‍ സാഹചര്യമുണ്ട്. പോലീസ് നല്‍കിയ തെളിവുകള്‍ കോടതി പരിശോധിച്ചു. അതിജീവിതയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് ആവശ്യമായ പ്രചരണങ്ങള്‍ നടത്തി എന്നാണ് കോടതി കണ്ടെത്തിയത്. രാഹുല്‍ ഈശ്വര്‍ എന്തൊക്കെയാണ് ചെയ്തതെന്ന് വ്യക്തമാകുന്ന കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ട സാഹചര്യത്തിലാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. നാളെ വൈകിട്ട അഞ്ചുമണി വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.ജയിലില്‍ നിരാഹാര സമരത്തിലാണ് രാഹുല്‍ ഈശ്വര്‍. ഈ സാഹചര്യത്തില്‍ രാഹുലിനെ നിരീക്ഷിക്കണമെന്ന് ജയില്‍ വകുപ്പ് തീരുമാനിക്കുകയും പൂജപ്പുര ജില്ലാ ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ ഡോക്ടറുടെ സേവനവും രാഹുല്‍ ഈശ്വറിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വെള്ളം മാത്രം കുടിച്ചാണ് രാഹുല്‍ ജയിലില്‍ കഴിയുന്നത്. കേസില്‍ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെ രാഹുല്‍ ഈശ്വറിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *