കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കമണമെന്ന് ആവശ്യപ്പട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. നടിയെ ആക്രമിച്ച് ദൃശ്യം പകര്‍ത്തിയെന്ന് പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഉൾപ്പെടെയുള്ള വാദങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. മെമ്മറി കാര്‍ഡ് കണ്ടെടുത്തത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. തന്നെ കേസുമായി ബന്ധപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്നും ഹര്‍ജിയില്‍ സുനി വാദിക്കുന്നു. പൾസർ സുനിയടക്കം നാലുപേരാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇരുപത് വർഷത്തെ കഠിനതടവാണ് പൾസർ സുനിക്ക് വിചാരണ കോടതി വിധിച്ചത്.
നടിയെ ആക്രമിച്ച കേസ്: ശിക്ഷ റദ്ദാക്കണം: ഹർജി നൽകി പൾസർ സുനി
