നടൻ ദിലീപ് ഉള്‍പ്പെട്ട ആക്രമണ കേസില്‍ ഇന്ന് വിധി വരാനിരിക്കെ ഹർജി നല്‍കി കൂട്ട് പ്രതി പള്‍സർ സുനിയുടെ അമ്മ.മകന്റെ അക്കൗണ്ട് അറസ്റ്റ് ചെയ്തതിന് ശേഷം മരവിപ്പിക്കുകയും.അക്കൗണ്ടില്‍ വന്ന ഒരു ലക്ഷം രൂപ എടുക്കാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടായി.ഈ സാഹചര്യം മാറ്റി നല്‍കണം എന്നും മകന്റെ പൈസ തനിക്ക് ഉപയോഗിക്കാൻ വേണ്ട നടപടി ക്രമങ്ങള്‍ ചെയ്ത് തരണം എന്നുമാണ് സുനിയുടെ അമ്മ നല്‍കിയ ഹർജിയില്‍ പറയുന്നത്.കൊട്ടേഷൻ ലഭിച്ചതുമായി ബന്ധപ്പെട്ട പണം ആണ് ഇത് എന്നാണ് പോലീസ് കണ്ടെത്തിയത്.വിധി പറഞ്ഞ ശേഷമായിരിക്കും ഈ ഹർജ്ജിയുടെ വാദം കേള്‍ക്കുക എന്നാണ് കരുതപ്പെടുന്നത്.കോടതി ലിസ്റ്റില്‍ ഇന്ന് ആദ്യം പരിഗണിക്കുന്നത് ദിലീപ് കേസിന്റെ വിധി പറയുന്നത് ആണ് എന്നാണ് അറിയാൻ സാധിച്ചത്.
വിധി വരുന്നതിന് മുൻപ് പുതിയ ഹര്‍ജി നല്‍കി പള്‍സര്‍ സുനിയുടെ അമ്മ
