ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീമിന് കീഴിലുള്ള വേതന പരിധി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹര്ജിക്കാരന് രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കാം. അതിനുശേഷം നിശ്ചിത സമയത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അതുല്‍ എസ്. ചദുര്ക്കര് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിജ്ഞാപനം ചെയ്ത മിനിമം വേതന പരിധി പ്രതിമാസം 15000 രൂപയേക്കാള്‍ കൂടുതലാണെങ്കിലും, കഴിഞ്ഞ 11 വര്‍ഷമായി ഇപിഎഫ്ഒ വേതന പരിധി പരിഷ്കരിച്ചിട്ടില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. അതേസമയം ഇതുസംബന്ധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് (ഇപിഎഫ്) അംഗീകരിച്ച ഒരു ശുപാര്‍ശ പക്ഷേ കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.
പ്രൊവിഡന്റ് ഫണ്ട് വേതന പരിധി പരിഷ്കരിക്കണം: ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി
