രണ്ട് പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ കൂടി നടപടിക്ക് വകുപ്പുതല ശിപാര്‍ശ. ശിശുക്ഷേമസമിതി ചെയര്‍മാന്‍ അടക്കമുള്ളവര്‍ നടപടിക്കു വിധേരായ സംഭവത്തില്‍ അഭിഭാഷകന്‍ ഇതേവരെയും അറസ്റ്റിലായിട്ടില്ല. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും ഹര്‍ജി നല്‍കിയിരിക്കുകയുമാണ്. തിരുവല്ല ഡിവൈഎസ്പി എസ്്. നന്ദകുമാര്‍, ആറന്മുള എസ്‌എച്ച്‌ഒ വി. എസ.് പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ നല്‍കിയത്. കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസിന്‍റെ അന്തസിനു കോട്ടം വരുത്തി എന്നാണ് കണ്ടെത്തല്‍. പതിനാറുകാരിയായ പെണ്‍കുട്ടി അതിക്രൂര പീഡനത്തിന് ഇരയായ കേസിലാണ് നടപടി. കേസില്‍ കോന്നി ഡിവൈഎസ്പി ടി. രാജപ്പന്‍ റാവുത്തര്‍, എസ്‌എച്ച്‌ഒ പി. ശ്രീജിത്ത്, പത്തനംതിട്ട സിഡബ്ല്യുസി ചെയര്‍മാന്‍ എന്‍. രാജീവ് എന്നിവരെ നേരത്തെ സസ്‌പെന്‍ഡ്.
അഭിഭാഷകനെ പ്രതി ചേര്‍ത്ത പത്തനംതിട്ടയിലെ പോക്‌സോ കേസ് അട്ടിമറിച്ചതില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട്
