14 വയസ്സുകാരിയുടെ “സംബന്ധം ഉണ്ടാക്കി” എന്ന മൊഴി ലൈംഗിക ബന്ധത്തെ അർത്ഥമാക്കുന്നില്ലെന്ന് വിലയിരുത്തി പോക്സോ കേസില്‍ പ്രതിയെ വെറുതെവിട്ട ദില്ലി ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി പരിശോധിക്കും.ഇത് പോക്സോ നിയമത്തിന്റെ ലക്ഷ്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിർണായകമായേക്കാവുന്ന ഒരു നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.ജസ്റ്റിസ് ദിപങ്കർ ദത്തയും ജസ്റ്റിസ് എ.ജി. മസീഹുമടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ‘ജസ്റ്റ് റൈറ്റ്സ് ഫോർ ചില്‍ഡ്രൻ അലൈയൻസ്’ എന്ന എൻജിഒ സമർപ്പിച്ച ഹർജിയില്‍, 22 വയസ്സുകാരനായ പ്രതിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി സമർപ്പിക്കാനാണ് നിർദേശം. ഈ സുപ്രീം കോടതിയുടെ ഈ ഇടപെടല്‍, കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘സംബന്ധം ഉണ്ടാക്കി’ എന്ന മൊഴി: പോക്സോ കേസില്‍ സുപ്രീം കോടതി ഇടപെടുന്നു
